ഓറഞ്ച് അലർട്ട് പിൻവലിച്ചു; സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. പകരം പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്
നാളെ മുതൽ മൂന്ന് ദിവസത്തേക്ക് കണ്ണൂരും കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി