Sunday, January 5, 2025
Kerala

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം. തമിഴ്നാടിന് മുകളിൽ നിലനില്കുന്ന അന്തരീക്ഷചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് പറഞ്ഞു.

ശക്തമായ മഴയിൽ അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടുണ്ട്.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾക്കേർപ്പെടുത്തിയ വിലക്ക് കർശനമായി പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു.
നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മലയോരമേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നയിപ്പുണ്ട്.

അതേസമയം മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കോട്ടയം ജില്ലയിലും കുട്ടനാട് താലൂക്കിലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *