കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി
കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി. എന്നാൽ കാക്കൂർ പൊലീസ് ഇതുവരെ പരാതിയിൽ കേസെടുത്തിട്ടില്ല. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്.
കുട്ടിയുടെ മുഖത്തും ശരീരത്തും മർദ്ദനമേറ്റു. ബാലുശേരി താലുക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിച്ചതായി കുട്ടിയുടെ മാതാവ് 24 നോട് പറഞ്ഞു.
പരാതിയുമായി എത്തിയപ്പോൾ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായും കുടുംബം ആരോപിച്ചു. നടന്ന് പോകുന്നതിനിടെ യുവതിയെ അക്രമിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. പരുക്കേറ്റെന്ന് കാട്ടി യുവതിയും പരാതി നൽകി.