Thursday, January 23, 2025
Kerala

ഇന്റർനെറ്റിൽ തെരഞ്ഞു; മാനസയെ കൊലപ്പെടുത്താൻ രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്

കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്നാണെന്ന് പോലീസ്. ജൂലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് രഖിൽ ബീഹാറിലേക്ക് പോയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു

ഇന്റർനെറ്റിൽ നിന്നാണ് ബീഹാറിൽ തോക്ക് ലഭിക്കുമെന്ന് രഖിൽ മനസ്സിലാക്കിയത്. ബീഹാറിലെത്തിയ രഖിൽ എട്ട് ദിവസത്തോളം ഇവിടെ കറങ്ങി. പഴയ തോക്കാണ് ഇയാൾ ഇവിടെ നിന്ന് വാങ്ങിയത്. 7.62 എം എം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ സാധിക്കും

മാനസക്ക് നേരെ രണ്ട് തവണയാണ് രഖിൽ വെടിയുതിർത്തത്. പിന്നാലെ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *