തൃശൂരിൽ മാഹി മദ്യം പിടികൂടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടി. പിക്കപ്പ് വാനിൽ കടത്തിയ 160 കെയ്സ് മാഹി മദ്യമാണ് എക്സൈസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശ് (24) അറസ്റ്റിൽ. ഇരിങ്ങാലക്കുട എക്സൈസ് സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.
അടുത്തിടെ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മദ്യവേട്ടയാണിതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും എക്സൈസിന്റെയും പൊലീസിന്റെയും സംയുക്തമായ പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടിയത്.