കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും വര്‍ധനവ്
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111 രൂപ 29 പൈസയും ഡീസലിന് 104 രൂപ 88 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 109 രൂപ 52 പൈസയും ഡീസലിന് 102 രൂപ 94 പൈസയുമാണ്.
കൊച്ചിയില്‍ പെട്രോള്‍ വില 108 രൂപ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമായി. ഒരു മാസത്തിനിടെ പെട്രോളിന് ഒന്‍പത് രൂപയും ഡീസലിന് ഏഴ് രൂപയുമാണ് വര്‍ധിപ്പിച്ചത്.