നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി; സച്ചിന്‍ സാവാന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തല്‍
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.
സച്ചിന്‍ സാവാന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്