Saturday, October 19, 2024
Kerala

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം

കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം. ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. 20 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്. സമീപത്ത് കാര്‍ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ഒരു ഭാഗത്ത് തീയണയ്ക്കുമ്പോള്‍ മറുഭാഗത്ത് തീ ആളിപ്പടരുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

സമീപത്ത് തന്നെ പോലീസ് സ്‌റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ തീപ്പിടിത്തം ഉണ്ടായ ഉടന്‍ പോലീസ് എടുത്തുമാറ്റി. നല്ലളം പോലീസിന്റെ നേതൃത്വത്തില്‍ സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published.