Sunday, January 5, 2025
Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ കാസർകോട് വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അറബിക്കടലിലെത്തിയ ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ചക്രവാത ചുഴി ശക്തിപ്രാപിക്കും. 24 മണിക്കൂറിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും. ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും

Leave a Reply

Your email address will not be published. Required fields are marked *