Sunday, January 5, 2025
Kerala

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഐഎംഎ കത്ത് നൽകും.

രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ വേണം. ഇതിനായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഐഎംഎയുടെ ആവശ്യം. രോഗവ്യാപനത്തിന്റെ ഗുരുതരസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിലവിലെ കൊവിഡ് മാനദണ്ഡം കർശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യപ്രവർത്തകരിലും രോഗവ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്

രോഗവ്യാപനം ഇതേ രീതിയിൽ തുടർന്നാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. ആശുപത്രികൾ ഏറെ കുറെ നിറഞ്ഞ അവസ്ഥയിലാണ്. ആരോഗ്യ പ്രവർത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്

വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ എത്തിയേക്കാമെന്നാണ് സർക്കാർ തന്നെ വിലയിരുത്തുന്നത്. പ്രതിരോധത്തെ തന്നെ സാരമായി ഇത് ബാധിച്ചേക്കും. അതിനാൽ വരും ദിവസങ്ങളിൽ തന്നെ നിർദേശം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *