Friday, January 10, 2025
Kerala

ബാവലി ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മാനന്തവാടി: ബാവലി ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍ ഞായറാഴ്ച പുലര്‍ച്ചെ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി വിളക്കോട് തിട്ടയിയില്‍ റസാഖാണ് മരിച്ചത്. 52 വയസ്സായിരുന്നു.

ഇരിട്ടിയില്‍ നിന്ന് മൈസൂരിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ ലോറിയുടെ ഡ്രൈവറാണ്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സമീറ, മക്കള്‍: റസ്മിന, അന്‍സില.

മരുമകന്‍: റാഷിദ്.

Leave a Reply

Your email address will not be published. Required fields are marked *