Monday, January 6, 2025
Kerala

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂർ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂർ ജില്ലയിലെ കുന്ദംകുളം മുൻസിപ്പാലിറ്റി (21), ചാഴൂർ (3), കോട്ടയം ജില്ലയിലെ നീണ്ടൂർ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ

അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് (വാർഡ് 3), പിറവം മുൻസിപ്പാലിറ്റി (17), പൈങ്ങോട്ടൂർ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാർഡുകളും), പെരുംപാലം (എല്ലാ വാർഡുകളും), കഞ്ഞിക്കുഴി (എല്ലാ വാർഡുകളും), പനവള്ളി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 492 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *