ഇടമലക്കുടി യാത്ര അനുമതിയില്ലാതെ; വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍ കുരുക്കില്‍
അനുമതിയില്ലാതെ ഇടമലക്കുടിയിലേക്ക് യാത്ര നടത്തിയ വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍ കുരുക്കില്‍. ഡീന്‍ കുര്യാക്കോസ് എം.പിക്കൊപ്പമാണ് സുജിത്ത് ഇടമലക്കുടി സന്ദര്‍ശിച്ചത്. അനുമതിയില്ലാതെയാണ് സുജിത്ത് ഭക്തന്‍ യാത്ര നടത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്താണ് ഇടമലക്കുടി. ആദിവാസിഗ്രാമമായ ഇവിടേക്ക് വ്‌ളോഗര്‍ക്കൊപ്പം എം.പി നടത്തിയ യാത്രക്കെതിരെ എ.ഐ.എസ്.എഫ് ആണ് പരാതി നല്‍കിയത്.
ട്രൈബല്‍ സ്‌കൂളിന്റെ നിര്‍മാണ ഉദ്ഘാടനത്തിനാണ് പോയതെന്നാണ് ഡീന്‍ കുര്യാക്കോസ് നല്‍കുന്ന വിശദീകരണം. സ്‌കൂളിലേക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിനല്‍കാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എം.പി പറഞ്ഞു.