അർജുൻ ആയങ്കി സ്വർണക്കടത്തിലെ പ്രധാന കണ്ണി; നയിച്ചിരുന്നത് ആഡംബര ജീവിതമെന്നും കസ്റ്റംസ്
അർജുൻ ആയങ്കി സ്വർണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കോടിതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇയാൾ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞുവെന്ന് കസ്റ്റംസ് അറിയിച്ചു
സ്വർണക്കടത്തിൽ നിരവധി ചെറുപ്പക്കാർക്ക് പങ്കുണ്ട്. സ്വർണം കടത്താനും കടത്തി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്ഥിതിയാണ്. അർജുൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാർ അയാളുടേത് തന്നെയാണ്. കാറിന്റെ ആർ സി ഉടമയായ സജേഷ് അർജുന്റെ ബിനാമി മാത്രമാണ്
തന്റെ ഫോൺ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അർജുൻ ചോദ്യം ചെയ്യലിന് ഹാജരായത്. കസ്റ്റംസിന് നൽകിയതെല്ലാം കെട്ടിച്ചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ല. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കസ്റ്റംസ് പറയുന്നു.