നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മഞ്ഞാവ് തൊമ്മിത്താഴെ പി ടി രതീഷാണ് (40) മരിച്ചത്. പൊന്‍കുന്നം മാന്തറ പള്ളിക്ക് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.