അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല
ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലിരിക്കേ രാത്രി എട്ടുമണിയോടെ മരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.