ഇന്ന് സംസ്ഥാനത്ത് 15 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാര്‍ഡ് 15, 16), കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അതേസമയം കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.