തിരുവനന്തപുരത്ത് 15 കാരൻ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു
തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താമായിരുന്നു ശ്രമം. പോത്തൻകോടാണ് സംഭവം നടന്നത്. പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
കൂട്ടുകാരൻറെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച് വായിൽ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം. പിന്നീട് പത്താം ക്ലാസുകാരനായ മകൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ പിതാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആത്മഹത്യക്കു ശ്രമിച്ച മകനെയും ആശുപത്രിയിലാക്കി. പിതാവ് മർദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം.