സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു, പോലീസും സഹായിച്ചില്ല: ഒളിമ്പ്യൻ മയൂഖ ജോണി
തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്നും വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി ഇപ്പോഴും പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണ്
എസ് പി പൂങ്കുഴലിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിൽ നിന്നുണ്ടായത്. എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു. സാമ്പത്തിക-രാഷ്ട്രീയ പിൻബലമുള്ള വ്യക്തിയാണ് പ്രതിയെന്നും തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ മയൂഖ ജോണി വെളിപ്പെടുത്തി.