ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണം; നിർദേശം നൽകി ഡിജിപി
ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി ജെ പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡിജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി
രാത്രി പത്ത് മണിക്ക് ശേഷം ഡിജെ പാർട്ടികൾ പാടില്ലെന്നാണ് പോലീസിന്റെ നിർദേശം. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ദൃശ്യങ്ങൾ സൂക്ഷിച്ച് വെക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഹോട്ടലുകൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകും