പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്. കേസിലെ പരാതികളില്‍ പ്രത്യേകം എഫ്ഐആര്‍ എന്ന ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികള്‍ നിലവില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നാതായും അത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും നിക്ഷേപകര്‍ ആരോപിച്ചു. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് തങ്ങളുടെ കൈയില്‍ തെളിവുണ്ടെന്നും അവര്‍ പറയുന്നു.
അതേസമയം കേസിലെ പ്രധാന തെളിവുകള്‍ സൂക്ഷിച്ചിരുന്ന കോന്നി സിഐ മനോജിനെ സ്ഥലം മാറ്റിയതിലും പരാതിയുണ്ട്. കോന്നി സിഐയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. കോന്നിയിലാണ് പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമം