ബാലഭാസ്‌കറിന്റെ മരണം: കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന നടത്തും
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന. കഴിഞ്ഞ ദിവസം നടത്തിയ നുണ പരിശോധനയില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടിസ് നല്‍കി.
ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവര്‍ത്തിച്ചു. കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിര്‍ണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവന്‍ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു