മുഖ്യമന്ത്രി ആയതുകൊണ്ടാണ് വിജിലൻസ് കേസെടുക്കാത്തത്; മാസപ്പടി വിവാദത്തിൽ കോടതിയെ സമീപിക്കുമെന്ന് വി.ഡി സതീശൻ
മാസപ്പടി ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമവശം പരിശോധിച്ചു കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസിന് കേസെടുക്കാം, പക്ഷെ മുഖ്യമന്ത്രി ആയതുകൊണ്ടാണ് കേസെടുക്കാത്തത്. എ ഐ ക്യാമറ വിവാദത്തിൽ കോടതിയെ സമീപിച്ച സമാനരീതിയിൽ കോടതിയെ സമീപിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സതിയമ്മയെ കോൺഗ്രസ് സംരക്ഷിക്കും, കേസെടുത്ത നടപടി സർക്കാവി ഡി സതീശൻരിന്റെ ധാർഷ്ട്യമാണ്. ഇതിനുള്ള തിരിച്ചടി പുതുപ്പള്ളിയിൽ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഓണകിറ്റ് പൂർണ പരാജയമാണ്. സർക്കാർ സപ്ലൈക്കോയെ ദയാവദത്തിന് വിട്ടിരിക്കുന്നു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഓണക്കിറ്റ് വിതരണത്തില്‍ പ്രതിസന്ധിയെന്ന വ്യാജപ്രചാരണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഓണക്കിറ്റുകള്‍ തായാറായെപന്ന് മന്ത്രി ട്വിന്റിഫോറിനോട് പ്രതികരിച്ചു. വിതരണം കുറയാന്‍ കാരണം ആളുകള്‍ വാങ്ങാന്‍ വരാത്തത് എന്നും മന്ത്രി പറഞ്ഞു.
ഇ പോസ് മെഷീന്റെ സാങ്കേതിക പ്രശ്നം പരിഹിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കിറ്റ് വിതരണം ഇന്നും നാളെയുമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.