സെക്രട്ടേറിയറ്റിലെ തീപിടിത്തം: പ്രധാനപ്പെട്ട ഒരു ഫയലും കത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണം നടക്കുന്നു
സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച് രണ്ട് സംഘങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും
എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രധാനമായ ഒരു ഫയലുകളും കത്തിയിട്ടില്ല. എൻഐഎ ആവശ്യപ്പെട്ട എല്ലാം കൊടുക്കാൻ തയ്യാറാണ്. കത്തിയെന്ന് പറയുന്നതിൽ സുപ്രധാനമായ ഒരു ഫയലും ഇല്ല. സംഭവത്തിൽ ഗൂഡാലോചനയുണ്ടോയെന്നതടക്കം അന്വേഷിക്കുന്നുണ്ട്.
എങ്ങനെയാണ് തീപിടിച്ചത്, കാരണമെന്ത്, നഷ്ടം, ഏതെല്ലാം ഫയലുകൾ കത്തി, ഇതിനി ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എന്നിവയാണഅ ഈ സമിതി പരിശോധിക്കുക. നിലവിലെ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് പൊതുവിലായി സുരക്ഷ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു