സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ; കടത്തിയത് 166 കിലോ സ്വർണ്ണം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക കണ്ടെത്തലയുമായി എൻഐഎ. യുഎഇയിൽ നിന്ന് തിരുവന്തപുരത്തേക്ക് നയതന്ത്ര പാഴ്‌സലിൽ സ്വർണ്ണം അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈൻമെന്‍റുകളും അയച്ചിട്ടുള്ളത്. 21 തവണയായി 166 കിലോ സ്വർണമാണ് ദുബായിൽ നിന്ന് അയച്ചതെന്ന് എൻ ഐ എ വ്യകത്മാക്കി.
ആദ്യ നാല് കൺസൈൻമെന്റുകകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്‍റെ പേരിലാണ്. അഞ്ച് മുതൽ 18 വരെയുള്ള കൺസൈൻമെന്‍റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊമ്പതാമത്തെ കൺസൈൻമെന്‍റ് വന്നിരിക്കുന്നത് ദുബായ് സ്വദേശി ഹാഷിമിന്‍റെ പേരിലും, ഇരുപത്, ഇരുപത്തിയൊന്ന് കൺസൈൻമെന്‍റുകൾ ഫൈസൽ ഫരീദിന്റെ പേരിലുമാണ് വന്നിരിക്കുന്നത്. ഇരുപത്തിയൊന്നാമത്തെ കൺസൈൻമെന്‍റാണ് കസ്റ്റംസ് പിടികൂടിയത്.
ഇപ്പോൾ അറസ്റ്റിലായ കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് എൻ ഐ എ യ്ക്ക് ഈ വിവരങ്ങൾ ലഭിരിക്കുന്നത്. ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എൻ ഐ എ യുടെ കണ്ടെത്തൽ. അതേസമയം, ഫൈസൽ ഫരീദ് എൻഐഎയ്ക്ക് നൽകിയ മൊഴി, തനിക്ക് അവസാനം അയച്ച കൺസൈൻമെന്‍റിനെക്കുറിച്ച് മാത്രമേ അറിയൂ, അതിന് മുമ്പയച്ചവയെല്ലാം ആസൂത്രണം ചെയ്തത് റബിൻസും കുഞ്ഞാലിയുമാണെന്നാണ്.