സിപിഎം നിയന്ത്രണത്തിലുള്ള വെള്ളൂർ സഹകരണബാങ്കിൽ നടന്നത് 44 കോടി രൂപയുടെ തട്ടിപ്പ്
കോട്ടയം വെള്ളൂർ സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ്. വായ്പ എടുത്തവരറിയാതെ ഈടിൻമേൽ വായ്പകൾ അനുവദിച്ചും വ്യാജരേഖ ചമച്ചും 44 കോടിയോളം രൂപയാണ് വെട്ടിച്ചത്. സിപിഎം ഭരണസമിതി നേതൃത്വത്തിലുള്ളതാണ് ബാങ്ക്
ജോയിന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാരും ബോർഡ് അംഗങ്ങളുമടക്കം 29 പേരോടാണ് പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ട് വന്ന് രണ്ട് വർഷങ്ങൾക്ക് ശേഷവും സഹകരണ വകുപ്പ് വിഷയത്തിൽ ഇതുവരെ നടപടി എടുത്തിട്ടില്ല
്ഒരേ വസ്തുവിന്റെ ഈടിൽ ഇഷ്ടക്കാർക്ക് വായ്പ നൽകി. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒറ്റ രേഖയിൽ കോടികൾ അനുവദിച്ചു. ജീവനക്കാരുടെ ബന്ധുക്കളും പണം കൈക്കലാക്കി. നടപടിയില്ലാതായതോടെ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി ഹൈക്കോടതിയെയും വിജിലൻസിനെയും സമീപിക്കുകയായിരുന്നു.