Saturday, October 19, 2024
Kerala

ഡിഎം വിംസ് മെഡിക്കൽ കോളേജിൽ രണ്ട് ദിവസത്തെ ശില്പ ശാല സംഘടിപ്പിച്ചു

മേപ്പാടി:കൗമാരപ്രായക്കാരിലെ ആത്മഹത്യ പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ അവ ഉന്മൂലനം ചെയ്യാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്ന ഒരു സന്നദ്ധ സംഘടനയായ ചങ്ങാതിയുടെ ആഭിമുഖ്യത്തിൽ ഡിഎം വിംസ് മെഡിക്കൽ കോളേജിൽ രണ്ട് ദിവസത്തെ ശില്പ ശാല സംഘടിപ്പിച്ചു. കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ഉൽഘാടനം നിർവഹിച്ച ശില്പശാലയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള 35 പേർ പങ്കെടുത്തു. “നിങ്ങൾക്ക് എന്തോ പറയാൻ ഉണ്ട്, എനിക്ക് കേൾക്കാൻ സമയമുണ്ട്” എന്നതാണ് ചങ്ങാതിയുടെ ശീർഷ വാക്യം. മാനസിക പ്രശ്നങ്ങൾ ഉള്ള കൗമാരക്കാരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും സ്വയം പരിഹാരം കണ്ടെത്താൻ അവരെ പ്രാപ്തരാക്കുകയുമാണ് ചങ്ങാതിയുടെ ലക്ഷ്യം.വിദ്യാർത്ഥികളടക്കമുള്ളവരുടെ ഇടയിലുള്ള മാനസിക പ്രശ്നങ്ങൾ അത്തരക്കാരുടെ ചങ്ങാതിയായി നിന്ന് അവരെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ ചങ്ങാതിക്ക് സാധിക്കുമെന്ന് പങ്കെടുത്തവർ പ്രത്യാശ പ്രകടിപ്പിച്ചു. കെ എ നന്ദനൻ, എൻ മനോജ്‌കുമാർ, ടി ഉണ്ണികൃഷ്ണൻ എന്നിവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.