Tuesday, April 15, 2025
Kerala

ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം, മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണം; വി ഡി സതീശൻ

കെ സുധകാരനെതിരെ സർക്കാർ ഇല്ലാത്ത കേസെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നു. കേസെടുത്തത് നീക്കം ചെയ്‌ത ഡ്രൈവറുടെ മൊഴിയിലാണ്.ജി ശക്തിധരന്റെ ആരോപണം ഗൗരവതരം.

കോടികള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവില്‍ മന്ത്രിയായ വ്യക്തിയുടെ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .

ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം.മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണം.മുഖ്യമന്ത്രി ആണെന്ന് ആരോപണത്തിൽ വ്യക്തമാണ്.മുഖ്യമന്ത്രിക്ക് റിയൽ എസ്റ്റേറ്റുകാരുമായി ചേർന്ന് 1500 ഏക്കർ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി.ഇതിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം.പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന ആർജവം ഇതിൽ ഉണ്ടോ എന്ന് കാണട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.പണം കൊണ്ട് പോയ വാഹനം ഏത് മന്ത്രിയുടെത് ആണെന്ന് അറിയണം.ഇക്കാര്യം ശക്തിധരൻ വെളിപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *