അധ്യാപികയാണ് തന്നെ ആക്രമിച്ചത്, ഫോൺ തട്ടിയെടുത്തു; ബലാത്സംഗക്കേസ് നിഷേധിച്ച് എൽദോസ് കുന്നപ്പിള്ളിൽ
അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റം നിഷേധിച്ച് വീണ്ടും എൽദോസ് കുന്നപ്പിള്ളിൽ.
തെളിവെടുപ്പിനിടെയാണ് എംഎൽഎ പൂർണ്ണമായും കുറ്റം നിഷേധിച്ചത്. അധ്യാപികയാണ് തന്നെ ആക്രമിച്ചതെന്നും, തന്റെ ഫോൺ അധ്യാപിക തട്ടിയെടുക്കുകയായിരുന്നെന്നും ഇത് തിരികെ കിട്ടാൻ വേണ്ടി ആണ് താൻ കോവളത്തേക്ക് വന്നതെന്നും എൽദോസ് തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു. എംഎൽഎയുമായി കോവളത്തെ റിസോർട്ടിലും, ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലും, സൂയിസൈഡ് പോയിന്റിലും പൊലീസ് തെളിവെടുപ്പ് നടത്തി.