അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനം: ജി സുധാകരനെതിരെ കൂടുതൽ നേതാക്കൾ
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൂടുതൽ നേതാക്കൾ. അന്വേഷണ സമിതിക്ക് മുന്നിലാണ് കൂടുതൽ പേർ ജി സുധാകരനെതിരെ ആരോപണമുന്നയിച്ചത്. ജി സുധാകരൻ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് എച്ച് സലാം എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി തുടങ്ങിയവർ ഇതിനെ പിന്തുണച്ചതായാണ് റിപ്പോർട്ട്
എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ കമ്മീഷന്റെ തെളിവെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി അമ്പതോളം പേരിൽ നിന്നാണ് കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചത്. ആരോപണളെ ശരിവെക്കുന്നതായിരുന്നു കമ്മീഷന് ലഭിച്ച പരാതികളേറെയും.
പാർലമെന്റ് സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ എളമരം കരീം ഡൽഹിയിലേക്ക് മടങ്ങി. സിറ്റിംഗ് ഓഗസ്റ്റ് ഒന്നിന് വീണ്ടും നടത്തിയേക്കും.