കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്; നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് നാട്ടുകാർ
കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അശോകന്റെ വലത് കാലിനും, താടിക്കുമാണ് പരുക്കേറ്റത്
ഓട ശുചീകരിക്കുന്നതിൻ്റെ ഭാഗമായി പി.ഡബ്ല്യു.ഡി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തിരുന്നു. നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.