ആലപ്പുഴ വള്ളികുന്നത് 16കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽകുമാറിന്റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.