Tuesday, January 7, 2025
Kerala

പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നു

പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നു. അയിരൂർ മുൻ എസ്എച്ച്ഒയെ ജയസനിലിനെതിരെയാണ് പിരിച്ചു വിടൽ നടപടി സ്വീകരിക്കുന്നത്. പിരിച്ചുവിടുന്നതിന്റെ മുന്നോടിയായി ഡി.ജി.പി നോട്ടിസ് നൽകി. 7 ദിവസത്തിനകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. ജയസനിൽ പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയ വാർത്ത പുറത്ത് കൊണ്ടുവന്നത് ട്വന്റിഫോറാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നൽകിയത്.

ഗൾഫിലായിരുന്ന പ്രതിയെ നാട്ടിൽ വിളിച്ചുവരുത്തി തന്റെ താത്പര്യങ്ങൾ പരിഗണിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറയുകയായിരുന്നു. പിന്നാലെ പ്രതിയെ ജയസനൽ താമസിക്കുന്ന ക്വാർട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *