സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളത്ത് നാളെയും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല.
അതേസമയം പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുക. പാലക്കാട് മലമ്പുഴ ഡാം, കൊല്ലെങ്കോട്, മംഗലം ഡാം എന്നിവടങ്ങളിൽ കഴിഞ്ഞദിവസം 39 °c ന് മുകളിലാണ് താപനില അനുഭവപ്പെട്ടത്.