Tuesday, April 15, 2025
Kerala

യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകും, കലക്ടർമാർ സ്വീകരിക്കും

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് തിരികെ എത്തുന്നവർക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും

കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന ഇവരെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. യുക്രൈനിൽ നിന്ന് തിരിച്ചെത്തിക്കുന്നവരെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൗജന്യമായി എത്തിക്കുമെന്ന് നോർക്ക നേരത്തെ അറിയിച്ചിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *