തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഡിസ്ചാര്‍ജ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴക്കൂട്ടം സ്വദേശിയുടെ സംഭവം നടന്നത്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അധികൃതരോട് ശുചിമുറിയില്‍ പോയി വരാം എന്ന് പറഞ്ഞ യുവാവിനെ ഏറെ നേരം കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യശ്രമം കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.