Friday, January 10, 2025
Kerala

ശബരിമല തീർത്ഥാടകാരിൽ നിന്ന് കെഎസ്ആർടിസി അമിതനിരക്ക് ഈടാക്കിയ സംഭവം; ഇടപെട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

ശബരിമല തീർഥാടകരിൽ നിന്ന് കെഎസ്ആർടിസി അമിതനിരക്ക് ഈടാക്കിയ നടപടിയിൽ ഇടപെട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും സിസിഐ നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.

തീർഥാടകരിൽ നിന്ന് നിലയ്ക്കൽ മുതൽ പമ്പ വരെ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ ആണ്‌ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായിരിക്കുന്നത്.

നിലക്കൽ – പമ്പ റൂട്ട് അടക്കം 31 റൂട്ടുകളിൽ , ശബരിമല സീസൺ സമയത്തും അല്ലാത്തപ്പോഴും ഈടാക്കുന്ന ചാർജ് അടക്കമുള്ള 9 ചോദ്യങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് സിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരു കെഎസ്ആർടിസിയും നൽകുന്ന റിപ്പോർട്ട് കണക്കിലെടുത്താകും, ശബരിമല തീർത്ഥാടകർക്കുള്ള നിരക്ക് പുന പരിശോധിക്കുന്ന കാര്യത്തിൽ കോമ്പറ്റീഷൻ കമ്മീഷൻ തീരുമാനമെടുക്കുക.സുപ്രിം കോടതി അഭിഭാഷകൻ ഷൈൻ പി ശശിധരന്റെ പരാതിയിലാണ് കോമ്പറ്റീഷൻ കമ്മീഷന്റെ ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *