അമിതവേഗത്തില്‍ വന്ന ബൈക്ക് ലോറിയില്‍ ഇടിച്ച് അപകടം; കോട്ടയത്ത് മൂന്ന് യുവാക്കള്‍ മരിച്ചു
കോട്ടയം കുമാരനല്ലൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. കുമാരനല്ലൂര്‍ കൊച്ചാലുംചുവട്ടില്‍ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം ഉണ്ടായത്.
തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ് എന്നിവരാണ് മരിച്ചത്. ബൈക്ക് അമിത വേഗത്തില്‍ വന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയംRead Also:
അമിത വേഗതയില്‍ വന്നിരുന്ന ബൈക്ക് എതിര്‍ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് മരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.