തൃശൂരിൽ കേബിളിൽ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരുക്ക്
തൃശൂർ തളിക്കുളത്ത് ദേശീയപാതയിൽ വിലങ്ങനെ കിടന്ന കേബിളിൽ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരുക്ക്. തളിക്കുളം ഹാഷ്മി നഗർ സ്വദേശി കൊടുവത്ത് പറമ്പിൽ ശോഭന,മകൻ ശരത് എന്നിവർക്കാണ് പരുക്കേറ്റത്. തൊട്ടുപിന്നാലെയെത്തിയ കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങിയ ബൈക്ക് യാത്രികരെ വലിച്ചിഴച്ചു.
തളിക്കുളം ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. കലുങ്കിനായി കുഴിയെടുത്തതിന് സമീപത്തെ ടെലഫോൺ പോസ്റ്റിലെ കേബിൾ ആണ് അപകട കാരണം. പരുക്കേറ്റവർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.