കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പുലർച്ചെ ഷാർജയിൽ നിന്നെത്തിയ മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് 1496 ഗ്രാം സ്വർണം കണ്ടെത്തിയത്. ബുധനാഴ്ചയും കണ്ണൂരിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു