Wednesday, April 16, 2025
Kerala

കുഫോസ് വിസിയായി ഡോ. എം. റോസലിൻഡ് ജോർജ് ഇന്ന് ചുമതല ഏറ്റെടുത്തേക്കും

ഡോ.എം. റോസലിൻഡ് ജോർജ് കേരള ഫിഷറീസ് സർവകലാശാല വിസിയായി ഇന്ന് ചുമതല ഏറ്റേക്കും. വൈസ് ചാൻസലറായിരുന്ന കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഫിഷറീസ് സർവകലാശാലയിലെ പ്രഫസറായ റോസലിൻഡിനെ വൈസ് ചാൻസിലർ ആയി ഗവർണർ നിയമിച്ചത്. വിസി സെലക്‌ഷൻ കമ്മിറ്റിയിൽ യുജിസി നോമിനി ഇല്ലാതിരുന്നതും വിസി നിയമനത്തിനു പാനൽ നൽകുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിർദേശിച്ചതും യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നു കണ്ടെത്തിയായിരുന്നു കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. യുജിസി ചട്ടപ്രകാരം പുതിയ സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്, വിസിയെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. തുടർന്നായിരുന്നു പുതിയ നിയമനം.

നിലവിൽ കുഫോസിലെ ഡീനും അധ്യാപികയുമായ റോസലിൻഡ് ജോർജ് പുറത്താക്കപ്പെട്ട റിജി ജോണിൻ്റെ ഭാര്യയാണ്. ഹൈക്കോടതി നിയമനം റദ്ദാക്കിയതിന് പിന്നാലെ റിജി ജോൺ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ഗവർണർ താത്കാലിക വിസിയെ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *