വിജയ് പി നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
യൂട്യൂബർ വിജയ് പി നായരെ മുറിയിൽ കയറി ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞു തീർക്കാനാണ് പോയതെന്നുമാണ് ഇവർ പറയുന്നത്.
അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യത്തിൽ സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. വിജയ് പി നായർ പ്രകോപനപരമായി പെരുമാറിയെന്നും ഹർജിയിൽ ഇവർ പറയുന്നു. ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവ മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല കൊണ്ടുപോയത്. ഇവ പോലീസിന് കൈമാറിയിരുന്നുവെന്നും ഹർജിക്കാർ പറയുന്നു
അറസ്റ്റ് സമൂഹത്തിൽ തങ്ങൾക്കുള്ള അംഗീകാരത്തെ മോശമായി ബാധിക്കും. അതിനാൽ ഇത് തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന നിലപാടാണ് പോലീസിനുള്ളത്.