Monday, April 14, 2025
Kerala

കണ്ണൂരിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ; നാല് പേർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ.
നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്.കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വെച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത്

ഇതിനിടെ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.

കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വളപട്ടണത്തും തളിപറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസെത്തി ഇവ നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *