Tuesday, January 7, 2025
Kerala

‘ഓണത്തിന് പരമാവധി സർവീസ് നടത്തണം’; കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദേശം

ഓണത്തിന് പരമാവധി ബസുകൾ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസിക്ക് സിഎംഡിയുടെ നിർദേശം. നാളെ മുതൽ 31 വരെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസും ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

ഉത്സവകാലത്ത് പരമാവധി സർവീസുകൾ നടത്തി കളക്ഷൻ വർധിപ്പിക്കുകയാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് സിഎംഡിയുടെ നിർദേശങ്ങൾ അറിയിച്ചത്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ബസുകളും പണി പൂർത്തീകരിച്ച് സർവീസിന് ഇറക്കണം. കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിയിൽ നിയോഗിക്കണം. പ്രതിദിന ലക്ഷ്യം 9 കോടിയാണ്.

കെഎസ്ആർടിസിക്ക് പ്രശ്നങ്ങലുള്ള അവസാന ഓണക്കാലമാക്കട്ടെ ഇതെന്നും സിഎംഡിയുടെ സന്ദേശത്തിൽ പറയുന്നു. ജീവനക്കാരുടെ ശമ്പളവും ബോണസും ഇന്ന് രാത്രിയോടെ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അതേസമയം ഓണം അഡ്വാൻസ് നൽകുന്നത് സംബന്ധിച്ച് മാനേജ്‌മെന്റ് ബാങ്കുകളുമായി ചർച്ച നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *