കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയ്ക്ക് യുവാവിന്റെ മർദനം, ഭാര്യ പിതാവിന്റെ കാൽ തല്ലിയൊടിച്ചു
കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്കും പിതാവിനും ഭർത്താവിന്റെ ക്രൂര മർദനം. പച്ചാളം സ്വദേശി ജിപ്‌സൺ ആണ് ഭാര്യ ഡയാന, ഡയാനയുടെ പിതാവ് ജോർജ് എന്നിവരെ ആക്രമിച്ചത്.
ഡയാനയിലെ ഇയാൾ നിരന്തരം മർദിക്കുന്നത് ചോദിക്കാൻ ചെന്നപ്പോൾ ജോർജിന്റെ കാൽ ജിപ്‌സൺ തല്ലിയൊടിക്കുകയായിരുന്നു. ജോർജിന്റെ വാരിയെല്ലിനും പരുക്കേറ്റിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് ജിപ്‌സന്റെയും ഡയാനയുടെയും വിവാഹം കഴിഞ്ഞത്.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ ശേഷം വീട്ടിൽ നിന്ന് നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ജിപ്‌സണും ഭർതൃമാതാവും മർദിക്കുമായിരുന്നുവെന്ന് ഡയാന പറയുന്നു.