Thursday, October 17, 2024
Kerala

എഐ ക്യാമറ വയ്ക്കുന്നതിൽ ദുരൂഹത; റോഡ് സുരക്ഷയ്ക്ക് എതിരല്ല, അഴിമതിയും കൊള്ളയും നടത്താൻ അനുവദിക്കില്ല; രമേശ്‌ ചെന്നിത്തല

എഐ ക്യാമറ വയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് രമേശ്‌ ചെന്നിത്തല. ജനങ്ങൾക്ക് അവബോധമില്ലാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് ശരിയല്ല എന്ന് പറഞ്ഞിരുന്നു.പദ്ധതിയെ പറ്റി പഠിക്കാൻ തുടങ്ങിയപ്പോൾ ദുരൂഹതകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഞങ്ങളാരും റോഡ് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ മറവിൽ അഴിമതിയും കൊള്ളയും നടത്താൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല. അടിമുടി ദുരൂഹത നിറഞ്ഞ, അഴിമതി നിറഞ്ഞ, പാവങ്ങളെ കൊള്ളയടിക്കുന്ന ഒരു പദ്ധതിയാണിതെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ നടക്കുന്ന വമ്പിച്ച കൊള്ളയാണ്. കെൽട്രോണിനെ ഗവർമെന്റ് ഏല്പിച്ചപ്പോൾ അത് ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിക്ക് ടെണ്ടർ നൽകി. എസ്ആർഐടി ക്ക് ഇതു കൊടുത്തത് നിഗൂഢ ലക്ഷ്യത്തോടെയാണ്. എസ്ആർഐടി ഇത് ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് വീതിച്ചു കൊടുത്തു. 151.22 കോടിക്കാണ് കെൽട്രോൺ, എസ്ആർഐടിയെ ഏൽപ്പിച്ചു. ടെണ്ടർ നടപടികൾ അവ്യക്തമാണ്.

തിരുവനന്തപുരം നാലാഞ്ചിറയുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റിംഗ് ഇന്ത്യ ലിമിറ്റഡ്
കോഴിക്കോട് പ്രസാദിയോ എന്ന കമ്പനിക്കും വർക്ക് കൊടുത്തു. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റർനും 60 ശതമാനം റിസാദോയ്ക്കും കൊടുക്കാമെന്നു തീരുമാനമായി.എന്നാൽ ലൈറ്റ് മാസ്റ്റർ പദ്ധതിയിൽ നിന്ന് പിന്മാറിയതായി അറിയാൻ കഴിഞ്ഞു. കമ്പനികൾ തട്ടിക്കൂട്ടിയതായാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർമെന്റ് പുതിയ എഗ്രിമെന്റ് ആയി വന്നു. 232 കോടി രൂപയുടെ പദ്ധതിയാണെന്ന് ഗവർമെന്റ് പ്രഖ്യാപിക്കുന്നു. 75ൽ നിന്ന് 151 ആകുന്നു. അതിൽ നിന്ന് 232 കോടിയാകുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?.
ഗവർമെന്റ് ഇതു സംബന്ധിച്ച് പണം ചിലവഴിക്കില്ല. എന്നാൽ റിസാദോ എന്ന കമ്പനിക്ക് പദ്ധതി നടപ്പിലാക്കാനുള്ള പണം എവിടെ നിന്ന് വരുന്നു?. 20 ഇൻസ്റ്റാൾമെന്റായി തിരിച്ചടയ്ക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഗവർമെന്റിനും കമ്പനികൾക്കും മുതൽ മുടക്കില്ല. അഴിമതി സംബന്ധിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published.