മോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും: തോമസ് ഐസക്
കൊവിഡ് വാക്‌സിന് നരേന്ദ്രമോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം അൽപ്പം നഷ്ടം സഹിച്ച് വാക്‌സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക് പറഞ്ഞു
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്‌സിന് പണം ഈടാക്കുന്നത്. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്‌സിൻ വാങ്ങണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേൽ ഭാരം വരുന്നതിനെതിരെയും ശക്തമായ വിമർശനമുന്നയിക്കും
കേരളമുൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്‌സിൻ നൽകുമെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ഒരു രാഷ്ട്രത്തിൽ എല്ലാം ഒരേ പോലെ വേണമെന്ന് പറയുന്നവർ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയെന്നും തോമസ് ഐസക് പറഞ്ഞു.