വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ
വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനായ്ക്കിടെയാണ് കടത്തുകയായിരുന്ന പണം പിടികൂടിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്വര്‍ണ വ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഒരു മാസത്തിനിടെ ഇത്തരത്തില്‍ നാല് തവണ പണം കൊണ്ടുവന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം രേഖകള്‍ ഒന്നുമില്ലാത്ത പണമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുഴല്‍പ്പണക്കടത്താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.