Wednesday, January 8, 2025
Kerala

ഇരട്ടക്കൊലപാതകം: സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്ത് ആലപ്പുഴയിൽ സർവകക്ഷി യോഗം

 

ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ സർവകക്ഷി യോഗം ചേർന്നു. ജില്ലയിൽ പരിപൂർണമായ സമാധാനവും ശാന്തിയും നിലനിർത്താൻ യോഗം ആഹ്വാനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ സർവകക്ഷി യോഗത്തിന് നേതൃത്വം നൽകി.

ഇരട്ടക്കൊലപാതകങ്ങളുടെ തുടർച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിൽ ഉണ്ടാകരുതെന്ന് സർവകക്ഷി യോഗം ആഹ്വാനം ചെയ്തതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊലപാതകങ്ങളിൽ പങ്കാളികളായവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തലങ്ങളിൽ സമാധാനത്തിനായുള്ള പ്രചാരണങ്ങൾ നടത്തും

ഇനിയും പ്രശ്‌നങ്ങളുണ്ടാകാതെ യോജിച്ച് പ്രവർത്തിക്കും. പരാതികൾ പരസ്പരം പറഞ്ഞു തീർത്ത് പ്രകോപനം സൃഷ്ടിക്കാതെ മന്ത്രിമാരുടെയോ ജനപ്രതിനിധികളുടെയോ ശ്രദ്ധയിൽ എത്തിക്കണം. സമാധാനം നിലനിർത്താൻ മുഴുവൻ ജനങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി രംഗത്തിറങ്ങാനും യോഗം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *