കൊച്ചി കൂട്ടബലാത്സംഗം: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടുകിട്ടാനുള്ള അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചശേഷം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും.
പള്ളിമുക്കിലെ പബ്ബ്, ഭക്ഷണം കഴിച്ച ഹോട്ടൽ അടക്കമുള്ള സ്ഥലങ്ങളിൽ എത്തിച്ചാവും തെളിവെടുപ്പ്. പ്രതികൾക്ക് ലഹരി മാഫിയുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാജസ്ഥാൻ സ്വദേശിയും മോഡലുമായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ്, വിവേക്, നിതിൻ എന്നിവരാണ് റിമാൻഡിലുളളത്.
17ന് രാത്രിയാണ് മോഡലായ 19കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ ഡിമ്പിളിനൊപ്പം 19കാരി എത്തിയത്. പത്ത് മണിയോടെ പെൺകുട്ടി ബാറിൽ കുഴഞ്ഞു വീണു. ഇതോടെ 19കാരിയായ കാറിൽ കയറ്റി
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് പെൺകുട്ടിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയുമായിരുന്നു. തനിക്ക് തന്ന ബിയറിൽ ഡിമ്പിൾ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു.